പത്തനംതിട്ടയിലെ ആശുപത്രിയില്‍ രോഗികള്‍ കുടുങ്ങികിടക്കുന്നു

ആറന്മുള മാലക്കര സെന്‍റ് തോമസ് ആശുപത്രിയിലാണ് 80 രോഗികള്‍ കുടുങ്ങിയിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുന്നത് രോഗികള്‍. ആശുപത്രി വെന്‍റിലേറ്ററിലെ ഓക്‌സിജന്‍റെ അളവ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ആറന്മുളയിലെ പഴയ പോസ്റ്റ് ബസ് സ്റ്റോപ്പിനും കോർപ്പേറഷൻ ബാങ്കിനും സമീപമുള്ള വീട്ടിൽ രണ്ട് പേർ കുടുങ്ങി കിടക്കുകയാണ്. ഒറ്റനില വീട് പൂർണമായും വെള്ളത്തിലാണ്. ശശിധരൻ നായരും രാജിയുമാണ് ഇവിടെയുള്ളത്. പ്രായമായ ഇരുവരും ഡൈനിംഗ് ടേബിളിന്റെ മുകളിൽ കയറി നിൽക്കുകയാണ്. ഇവരുടെ വീടിന് സമീപമുള്ള വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്. പത്തനംതിട്ടയിൽ ഒറ്റപ്പെട്ട് ആയിരത്തിലേറെ പേർ. ഭക്ഷണവും വെളിച്ചവും ഇല്ലാതെ ജനം വലയുകയാണ്. സൈന്യവും രക്ഷാപ്രവർത്തനം തുടരുന്നു. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ജില്ലയിലെ ഡാമുകളുടെ ഷട്ടർ താഴ്ത്തി.

error: Content is protected !!