കൊല്ലം അപകടം: കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊട്ടിയം ഇത്തിക്കരയില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തിന് ഇടയാക്കിയത് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധ. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ലോറി ഡ്രൈവറുമാണ് മരിച്ചത്.

കെഎസ്ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് കൊല്ലം ആർടിഒ ഗതാഗത കമ്മീഷൺർക്ക് റിപ്പോർട്ട് നൽകി. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു. വാഹനാപകടത്തിന്‍റെ കാരണം കെഎസ്ആർടിസി ഡ്രൈവറുടെ അശ്രദ്ധയെന്ന് കൊല്ലം ആർടിഒയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് ലോറിയിലേക്ക് ചെന്ന് ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിയും.

error: Content is protected !!