ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയുടെയും ദുല്‍ഖറിന്‍റെയും വക 25 ലക്ഷം

പ്രളയക്കെടുതി  നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്. മമ്മൂട്ടിയുടെ വകയായി 15 ലക്ഷവും ദുല്‍ഖറിന്‍റെ പേരില്‍ 10 ലക്ഷം രൂപയുമാണ് കൈമാറിയത്.

മോഹന്‍ലാല്‍ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. നേരത്തെ താരസംഘടനയായ ‘അമ്മ’ 10 ലക്ഷം രൂപ നല്‍കിയിരുന്നു. ഇത് ആദ്യ ഘട്ട സഹായമാണെന്നും കൂടുതല്‍ സഹായം ഉടന്‍ നല്‍കുമെന്നും ‘അമ്മ”യ്ക്ക് വേണ്ടി തുക കൈമാറിയ മുകേഷും ജഗതീഷും പറഞ്ഞിരുന്നു. എന്നാല്‍ അന്യഭാഷാ ചലച്ചിത്ര താരങ്ങള്‍ ഇതിലും കൂടുതല്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിട്ടുണ്ട്.

പ്രളയക്കെടുതിയെ നേരിടാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചിരുന്നു. കൂടാതെ നടന്‍ കമലഹാസന്‍ , യുവതാരങ്ങളായ സൂര്യ സഹോദരന്‍ കാര്‍ത്തി, വ്യവസായികളായ എം.എ.യൂസഫലി ,ബി.ആര്‍.ഷെട്ടി, ഡോ.ആസാദ് മൂപ്പന്‍ എന്നിവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കി.

error: Content is protected !!