പ്രളയത്തില്‍ നിന്ന്‍ രക്ഷിച്ചവര്‍ക്ക് ടെറസില്‍ നന്ദി എഴുതി മലയാളികള്‍

കേരളത്തിനെ ചരിത്രത്തിലെ വലിയ ദുരന്തത്തിലെത്തിച്ച പ്രളയ ജലം വറ്റി തുടങ്ങി. ലക്ഷക്കണക്കിന് ജനങ്ങളെ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കേരളത്തിലെ മത്സ്യത്തൊഴിലാളികളും സൈന്യവും മറ്റ് ജനങ്ങളും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ഇതിനിടെ പ്രളയക്കെടുതിയില്‍ തങ്ങളെ രക്ഷിച്ച മലയാളി കമാന്‍ഡര്‍ വിജയ് വര്‍മ്മയ്ക്കും നേവി രക്ഷാ സംഘത്തിനും ടെറസിന് മുകളില്‍ ‘നന്ദി’ എഴുതി മലയാളികള്‍. ഓഗസ്റ്റ് 17ന് ഇവിടെ നേവി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു.

ടെറസിന് മുകളില്‍ ‘Thanks’ എന്നെഴുതിയിരിക്കുന്നതിന്റെ ആകാശദൃശ്യം എ.എന്‍.ഐയാണ് പുറത്തു വിട്ടിരിക്കുന്നത്.

ആലുവ ചെങ്ങമനാട്ടു കെട്ടിടത്തിന്റെ മുകളില്‍ അഭയം തേടിയ സാജിത എന്ന ഗര്‍ഭിണിയെ രക്ഷിച്ചിരുന്നത് നാവവികസേനയിലെ മലയാളി കമാന്‍ഡര്‍വിജയ് വര്‍മയുടെ നേതൃത്വത്തിലായിരുന്നു. രക്ഷപ്പെട്ട അന്നു തന്നെ സാജിദ കൊച്ചി സൈനിക ആശുപത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

error: Content is protected !!