കണ്ണൂരിന്റെ മലയോരമേഖലയില്‍ കനത്ത നാശനഷ്ടം;ജാഗ്രതയോടെ സര്‍ക്കാര്‍ സംവിധാനം; സമഗ്ര വിവരങ്ങള്‍

കണ്ണൂർ ജില്ലയിൽ മലയോര മേഖലയിൽ വീണ്ടും കനത്ത നാശ നഷ്ടങ്ങളാണ്ഉണ്ടായിക്കൊണ്ടിരിക്കുന്നത്.കൊട്ടിയൂർ പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതിനെ തുടർന്ന് നിരവധി കടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കണ്ണൂർ ജില്ലയിലെ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 750ഓളം പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

ചെറുപുഴ പഞ്ചായത്തിലെ കാനം വയൽ കോളനി ഒറ്റപ്പെട്ടു. രാജഗിരി കത്തോലിക്കാ പള്ളിയിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുടങ്ങി. 10 കുടുംബങ്ങളിലെ 37 പേരാണ് ക്യാമ്പിൽ. അപകടാവസ്ഥയിലായ പാലത്തിനു പകരം താൽക്കാലിക പാലം നിർമ്മിക്കുന്നുണ്ട്..ഉദയഗിരി-ശാന്തിപുരം-അരിവിളഞ്ഞ പൊയിൽ റോഡിൽ കാലുങ്കിന്റെ അടിഭാഗം പൊട്ടിയതിനാൽ ഗതാഗതം നിരോധിച്ചു.

അമ്പായത്തോട്,പാൽചുരം, കൊട്ടിയൂർ- കേളകം മേഖലകളിലായി 3 ഇടങ്ങളിലാണ് ഇന്ന് ചെറിയ തോതിൽ ഉരുൾ പൊട്ടൽ ഉണ്ടായിരിക്കുന്നത്. ജനങ്ങൾക്കോ വീടുകൾക്കോ അപകടമുണ്ടായിട്ടില്ല. വില്ലജ് ഓഫീസറും ക്യാമ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ ടീമും സ്ഥലത്തുണ്ട്.

 

ജില്ലാ കൺട്രോൾ റൂം നമ്പർ
1077 ടോൾ ഫ്രീ
0497- 2713266
O497 -2700645

ഇരിട്ടി
0490- 2494910

തളിപ്പറമ്പ്
0460 2203142

തലശ്ശേരി
0490- 2343813

പയ്യന്നൂർ
04985 204460
കണ്ണൂർ താലുക്ക്
0497 2704969

കലക്ടറേറ്റ്
9446682300

 

error: Content is protected !!