കൊട്ടിയൂരിലും മട്ടന്നൂരിലും ഉരുൾപൊട്ടൽ

ഇരിട്ടി താലൂക്കിലെ കൊട്ടിയൂർ വില്ലേജ് അമ്പായത്തോട് ഉരുൾപൊട്ടൽ. പ്രദേശവാസികൾക്ക് മാറിത്താമസിക്കാൻ നിർദ്ദേശം നൽകി.രാവിലെ മട്ടന്നൂർ നായിക്കാലി പാലം മിച്ചഭൂമിക്ക് സമീപം ഉരുൾ പൊട്ടിയിരുന്നു.തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിച്ചു.

കണ്ണൂരിൽ നിലവിൽ ആകെ 13 ദുരിതാശ്വാസ ക്യാംപുകളിലായി 1100 പേർ കഴിയുന്നുണ്ട്.
ശിവപുരം വില്ലേജിൽ കുണ്ടേരിപ്പൊയിൽ 25 വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ ബന്ധുവീടുകളിലേക്കും അയൽപക്കങ്ങളിലേക്കും മാറ്റി.

error: Content is protected !!