സൗമ്യയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ എത്തിയില്ല;പൊലീസ് തന്നെ സംസ്കരിക്കാന്‍ സാധ്യത

കണ്ണൂര്‍ ജയിലില്‍ വച്ചു ആത്മഹത്യ ചെയ്ത സൗമ്യയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ആരും എത്തിയില്ല.മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം രണ്ട് ദിവസം കൂടി സൂക്ഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഈ സമയപരിധിക്ക് ശേഷവും ആരുമെത്തിയില്ലെങ്കില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പയ്യാമ്പലത്തെ പൊതുശ്മശാനത്തിലെത്തിച്ച് സംസ്‌കരിക്കും.

മകളെയും മാതാപിതാക്കളെയും വിഷം കൊടുത്തു കൊന്ന കേസില്‍ വിചാരണ തടവുകാരിയായിരുന്ന സൗമ്യ കണ്ണൂര്‍ വനിതാ ജയിലില്‍ വിചാരണ തടവുകാരിയായി തുടരുന്നതിനിടെയാണ് ജയില്‍ വളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ചത്.

error: Content is protected !!