ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നു

കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇതിനായി കേരള പൊലീസ് ജലന്ധർ ബിഷപ്പ് ഹൗസിലെത്തി. ബിഷപ്പ് ഹൗസിനു മുന്നിൽ പഞ്ചാബ് പൊലീസിന്റെ കനത്ത സുരക്ഷ തുടരുകയാണ്. പഞ്ചാബ് പൊലീസ് ബിഷപ്പ് ഹൗസിനു ചുറ്റും സായുധസേനയെ വിന്യസിച്ചു.  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകില്ലെന്ന് അഭിഭാഷകൻ മൻജിത് സിങ് സച്ച്ദേവ വ്യക്തമാക്കിയിരുന്നു.

അതേസമയം ബിഷപ്പിനെതിരായ അന്വേഷണത്തിന് എതിരെയുള്ള ഹര്‍ജി തള്ളി. വിശ്വാസികളുടെ സംഘടന നൽകിയ ഹര്‍ജിയാണ് തള്ളിയത്. അന്വേഷണം ശരിയായ ദിശയിലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കന്യാസ്ത്രീ ഉന്നയിച്ച പരാതിയിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

ജലന്ധർ കത്തോലിക്ക ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ വിശദമാക്കിയിരുന്നു.ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. ചോദ്യം ചെയ്യലിന്  പിന്നാലെ അറസ്റ്റുണ്ടാകുമെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്.

error: Content is protected !!