ഇടുക്കി ഡാം ജലനിരപ്പ് 2395.84 അടി; ട്രയൽ റൺ മഴയും നീരൊഴുക്കുമനുസരിച്ച്

ഇടുക്കി അണക്കെട്ടില ജലനിരപ്പ് 2395.84 അടിയായി ഉയർന്നു അടിയിലെത്തി. ഓഗസ്റ്റ് ഒന്നിന് രാവിലെ ഏഴു മണിക്കുള്ള റീഡിങ്ങിലാണിത്. രാവിലെ ആറിനുള്ള റീഡിങ്ങിൽ 2395.80 അടിയും ഏഴിനുള്ള റീഡിങ്ങിൽ 2395.82 അടിയുമായിരുന്നു ജലനിരപ്പ്. നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയൽ റണ്ണിന്റെ കാര്യം തീരുമാനിക്കൂ.

ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂവെന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചിട്ടുണ്ട്. ട്രയല്‍ റണ്ണിനായി ഒരു ഷട്ടര്‍ 40 സെന്റിമീറ്ററാകും ഉയര്‍ത്തുക. ഈ അവസ്ഥയില്‍ സെക്കന്‍ഡില്‍ 60 ക്യൂബിക് മീറ്റര്‍(2119 ക്യുബിക് അടി) വെള്ളം പുറത്തേയ്‌ക്കൊഴുകും. കണ്‍ട്രോള്‍ റൂം തുറന്ന് ഏതുസാഹചര്യത്തെയും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമായിരുന്നു. ഇടുക്കി കണ്‍ട്രോള്‍ റൂം നന്പര്‍ 9496011994.

error: Content is protected !!