ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ യുഡിഎഫ് ഹര്‍ത്താല്‍

തീരദേശത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് ഓഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യുഡിഎഫ്. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

കനത്ത മഴയെ തുടര്‍ന്ന് ആലപ്പുഴ തീരത്തു കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം, പുന്നപ്ര, നീര്‍ക്കുന്നം, പുറക്കാട്, എന്നിവിടങ്ങളിലാണു കടലാക്രമണം രൂക്ഷമായിരിക്കുന്നത്. മഴ തുടരുന്നതും ട്രോളിങ്ങ് നിരോധനവും തീരദേശത്തുള്ളവരെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വനാം ചെയ്തിരിക്കുന്നത്.

error: Content is protected !!