പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
പാചകവാതക വില വീണ്ടും വർധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന് 1.76 രൂപയും സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണു വർധിപ്പിച്ചത്. ഉപയോക്താക്കള്‍ക്കുളള സബ്സിഡി തുക വര്‍ധിപ്പിക്കാനും തീരുമാനമായി. ഓഗസ്റ്റ് മുതൽ 291.48 രൂപയാകും സബ്സിഡി ലഭിക്കുക. പുതുക്കിയ വില െചാവ്വ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.