മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത്(63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഐടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്.  പുനഃസംഘടനയില്‍ മെച്ചപ്പെട്ട പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 2011 ജൂലൈയില്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ നിന്നു രാജിവച്ചു. തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു.

2017 ല്‍ അദ്ദേഹം പാര്‍ട്ടി സ്ഥാനങ്ങളെല്ലാം രാജിവെക്കുകയുണ്ടായി. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തെയാണ് അദ്ദേഹം ലോക്‌സഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.മുംബൈ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് 1984, 1991, 1998, 2004 തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

വിദ്യാര്‍ഥി രാഷ് ട്രീയത്തിലൂടെയായിരുന്നു കാമത്തിന്‍റെ കടന്നുവരവ്. എന്‍എസ്.യു, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷ സ്ഥാനവും വഹിച്ചിട്ടുണ്ട്. മുംബൈയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാക്കളില്‍ ഒരാളായിരുന്നു ഗുരുദാസ് കാമത്ത്.

error: Content is protected !!