പ്രളയം : ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

പ്രളയം സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണെമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കും. നേരത്തെ ഹര്‍ജി പരിഗണിച്ച കോടതി ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന തുകയുടെ വിനിയോഗത്തെപ്പറ്റി ആരാഞ്ഞിരുന്നു.

പൂഴ്തിവയ്പ്, നികുതി വെട്ടിപ്പ് എന്നിവയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമാകണമെന്നും കോടതി ഓര്‍മ്മിപ്പിച്ചു. പ്രളയം മനുഷ്യ നിര്‍മിത ദുരന്തമാണെന്നും അന്വേഷണം വേണമെന്നും കാണിച്ച് ചാലക്കുടി സ്വദേശി നല്‍കിയ കത്ത് പരിഗണിച്ച് സ്വമേധയാ എടുത്ത കേസും ഇന്ന് കോടതിയുടെ പരിഗണയ്ക്ക് എത്തുന്നുണ്ട്.

error: Content is protected !!