നീലക്കുറിഞ്ഞി കാണാന്‍ പ്രവേശനാനുമതി കാത്ത് സഞ്ചാരികള്‍

പ്രളയത്തെ തുടര്‍ന്ന്  നിരോധനം  ഏര്‍പ്പെടുത്തിയ മൂന്നാറില്‍ പ്രവേശനാനുമതിക്കായി കാത്ത് സന്ദര്‍ശകര്‍. മണ്ണിടിച്ചിലും തുടർച്ചയായ ഉരുൾപൊട്ടലും മൂലം ദേശീയ പാതകൾ പലതും തകർന്നടിഞ്ഞതാണ് നിരോധനം ഏർപ്പെടുത്താൻ കാരണം. എന്നാൽ മഴിമാറിയിട്ടും നിരോധനം പിൻവലിക്കാൻ ജില്ലാ ഭരണകൂടും തയ്യറായിട്ടില്ല. മൂന്നാറിലേക്ക് കടന്നുവരുന്ന പാതകളെല്ലാം ചെറുവാഹനങ്ങൾക്ക് കടന്നുവരത്തക്ക നിലയിൽ മെച്ചപ്പെടുത്തി ഗതാഗാത യോഗ്യമാക്കിയിട്ടുണ്ട്.

മുന്നാർ ഉടുമൽപ്പെട്ട അന്തർ സംസ്ഥാന ഗതാഗതം ഉടനടി പുനസ്ഥാപിക്കുമെന്ന് അധികൃതർ അറിയിക്കുകയും ചെയ്തു. എന്നാൽ സദർശകരുടെ കാര്യത്തിൽ നടപടികൾ വൈകുകയാണ്. കുറിഞ്ഞിക്കാലത്തോട് അനുബന്ധിച്ച് നിരവധി മുൻകരുതലുകളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലും ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലും സ്വീകരിച്ചത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറുഞ്ഞി ഒരുനോക്ക് കാണാൻ ഒരു ലക്ഷത്തിലധികം പേരാണ് ഓൺലൈൻ മുഖാന്തരം ടിക്കറ്റുകൾ ബുക്ക് ചെയ്തത്. പ്രളയം സംസ്ഥാനത്തെ വേട്ടയാടിയതോടെ കുറിഞ്ഞിപ്പൂ വസന്തം സർക്കാരിന് ബാധ്യതയായി തീർന്നു. മാനം തെളിഞ്ഞതോടെ രാജമലയിൽ കുറിഞ്ഞിപ്പൂക്കൾ മിഴിതുറന്നുതുടങ്ങി.

രണ്ടു ദിവസത്തിനുള്ളിൽ രാജമല മുഴുവൻ നീലയായി മാറും. സന്ദർശകർ ഇല്ലാതായതോടെ സർക്കാരിന്‍റെ ടീ കൗണ്ടിയടക്കമുള്ള റിസോർട്ടുകൾ അടഞ്ഞുകിടക്കുകയാണ്. കെട്ടിടങ്ങൾ തുറക്കാതെ വന്നതോടെ ജീവനക്കാരുടെ കുടുംബങ്ങൾ പലതും പട്ടിണിയുടെ വക്കിലാണ്. ജില്ലാ ഭരണകൂടും ആനുകൂല നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ സങ്കീർണമാകുമെന്നാണ് ജീവനക്കാർ പറയുന്നത്. സന്ദർശകരുടെ കടന്നുവരവ് വർദ്ധിച്ചാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായകമാകുമെന്നാണ് വ്യാപാരികളും പറയുന്നത്.

error: Content is protected !!