കണ്ണൂര്‍ തേർത്തല്ലിയിലെ വ്യാജ വാഹനാപകട വാര്‍ത്ത; നടപടിക്കൊരുങ്ങി ആലക്കോട് പോലീസ്

കണ്ണൂര്‍: ആലക്കോട് തേർത്തല്ലിയിൽ വാഹനപപകടത്തിൽ യുവാവ് മരിച്ചെന്ന വ്യാജവാർത്ത സൃഷ്ടിച്ചവർക്ക് എതിരെയും പ്രചരിപ്പിച്ചവർക്കെതിരെയും നടപടിക്കൊരുങ്ങി ആലക്കോട് പോലീസ്. സംഭവത്തിൽ കർശന നടപടികൾ ഉണ്ടാകുമെന്ന് ആലക്കോട് സി ഐ ഇ പി സുരേശൻ പറഞ്ഞു. ഇന്ന് രാവിലെ ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിലും ബൈക്കിലും ഇടിച്ചു യുവാവ് മരിച്ചു എന്നായിരുന്നു വ്യാജ വാർത്ത. അപകടത്തിന്റേതെന്ന് പറഞ്ഞു അഞ്ച് ഫോട്ടോകളും പ്രചരിച്ചിരുന്നു. ഈ ഫോട്ടോകളുടെ കൂട്ടത്തിൽ പ്രചരിച്ച അപകടത്തിൽ പെട്ടയാളുടെ ചിത്രമാണ് വാർത്ത തെറ്റാണോ എന്ന സംശയം ഉണ്ടാക്കിയത്. ഉടലിൽ നിന്നും തല വേർപെട്ട ചിത്രം ഫോട്ടോഷോപ് വഴി ഉണ്ടാക്കിയതാണെന്ന് വ്യക്തമാണ്.

error: Content is protected !!