സര്‍വകലാശാലയില്‍ ജീവനക്കാരുടെ അനിശ്ചിത കാല നിരാഹാര സമരം

സർവകലാശാല അധികാരികളുെട ജീവനക്കാരോടുള്ള രാഷ്ട്രീയ പകപോക്കലിനും ചട്ടവിരുദ്ധ അച്ചടക്ക നടപടികൾക്കും വിദ്യാർഥിവിരുദ്ധ നിലപാടുകൾക്കുമെതിരെ കണ്ണൂർ യൂനിവേഴ്സിറ്റി സ്റ്റാഫ് ഒാർഗനൈസേഷെൻറ (കെ.യു.എസ്.ഒ) ആഭിമുഖ്യത്തിൽ ജീവനക്കാർ അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങി.
അന്യായമായി ഇൻക്രിമെൻറ് തടഞ്ഞ നടപടി പിൻവലിക്കുക, വിദ്യാർഥിനികളെ പീഡിപ്പിച്ച ഗണിത ശാസ്ത്ര വകുപ്പ് മേധാവിക്കെതിരെ നിയമാനുസൃത നടപടിയെടുക്കുക, പരീക്ഷ കൺേട്രാളറെ നോക്കുകുത്തിയാക്കിയുള്ള പിൻസീറ്റ് ഭരണം അവസാനിപ്പിക്കുക,നടപടിക്രമം പാലിക്കാതെ നടത്തിയ പി.വി.സി നിയമനം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്.
മുൻ മന്ത്രി കെ. സുധാകരൻ സമരം ഉദ്ഘാടനംചെയ്തു. കെ.യു.എസ്.ഒ ജില്ല പ്രസിഡൻറ് ജയൻ ചാലിൽ അധ്യക്ഷത വഹിച്ചു. റിജിൽ മാക്കുറ്റി, പ്രേമൻ എന്നിവർ സംസാരിച്ചു. നിരാഹാരമിരിക്കുന്ന യൂനിവേഴ്സിറ്റി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.കെ. ഹരിദാസൻ, ജില്ല സെക്രട്ടറി ഷാജി കരിപ്പത്ത് എന്നിവരെ കെ. സുധാകരൻ ഹാരാർപ്പണം ചെയ്തു.
error: Content is protected !!