യേശുദാസ് സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ട് : മുഖ്യമന്ത്രി

കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ സംസ്ഥാനം ഏറെ ആദരവോടെ കാണുന്ന ഗായകന്‍ യേശുദാസ് സഹായവുമായി എത്തിയില്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ന് പ്രളയദുരന്തത്തെ തുടര്‍ന്ന് ചേര്‍ന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഈ വിഷയം പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ് ഉന്നയിക്കുകയും ചെയ്തു.

പ്രളയക്കെടുതിയില്‍ യേശുദാസ് സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ് പറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ ലോകമെമ്പാട് നിന്നും സഹായങ്ങള്‍ എത്തിയെങ്കിലും മലയാളത്തിലെ സാഹിത്യപ്രതിഭകളേയും ആസ്ഥാനഗായകനായ യേശുദാസിനേയും കാണാന്‍ പോലും കിട്ടിയില്ലെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.

 

error: Content is protected !!