എലിപ്പനി : കോഴിക്കോട് ജില്ലയിൽ ജാഗ്രതാനിർദേശം

കോഴിക്കോട് ജില്ലയിൽ എലിപ്പനി പടരുന്ന സാഹചര്യത്തിൽ ജാഗ്രതാനിർദേശം. വെള്ളിയാഴ്ച മുതൽ വിവിധ പഞ്ചായത്തുകളിൽ  16 താത്കാലിക ആശുപ്രതികൾ പ്രവർത്തനമാരംഭിക്കും. ഇവിടെ പിജി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.

തദ്ദേശസ്ഥാപനങ്ങളുടെസഹകരണത്തോടെയാണ് ആശുപത്രികൾ പ്രവർത്തിക്കുക.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൺട്രോൾ റൂമും തുടങ്ങി.പനി, പേശീവേദന, കണ്ണിന് ചുവപ്പ്, ഛർദ്ദി എന്നിവയാണ് രോഗത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 04952376100, 04952376063 എന്നിവയാണ് കൺട്രോൾ റൂംനമ്പറുകൾ.

ഈ മാസം മാത്രം 28 എലിപ്പനി കേസുകളാണ് കോഴിക്കോട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. മൂന്നുപേർ മരിച്ചു. രോഗലക്ഷണങ്ങളുള്ള 66 പേർ നിരീക്ഷണത്തിലാണ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ജാഗ്രതാനിർദ്ദേശം.

error: Content is protected !!