മലവെള്ളത്തില്‍ കുടുങ്ങിയ ബസിന് നാട്ടുകാര്‍ രക്ഷകരായി

റോഡിൽ കയറിയ മലവെള്ളത്തിന് നടുവിൽ സ്വകാര്യ ബസ് ഓഫായി .യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.ചൊവ്വാഴ്ച വൈകിട്ട് 5.50 ന് ഏരുവേശ്ശി പാലത്തിനു സമീപം പുഴയോര റോഡിൽ ‘അലീന ‘ ബസ് ആണ് അപകടത്തിൽ പെട്ടത്. ചെമ്പേരി യിൽ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്നു ബസ്. ഈ സമയം മലവെള്ളപാച്ചിലിൽ ഏരുവേശ്ശി പുഴ കവിഞ്ഞ് പുഴയോര റോഡ് മുങ്ങിയിരുന്നു.

ടയർ ഉയരത്തിൽ ഉള്ള വെള്ളത്തിലൂടെ നൂറ് മീറ്റർ ദൂരം മറികടക്കാനാകുമെന്ന പ്രതീക്ഷയിൽ ബസ് വെള്ളത്തിലിറക്കി .എന്നാൽ പകുതിക്ക് എൻജിൻ ഓഫായി ‘ യാത്രക്കാർ കുറവായിരുന്നു’ ബസിലുണ്ടായിരുന്ന വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ വൈകാതെ മലവെള്ളത്തിന്റെ തോത് കൂടി . നാട്ടുകാർ വടം എത്തിച്ച് ബസ് വലിച്ച് കരകയറ്റി ‘ തുടർന്ന് ജെസിബിയുടെ സഹായത്തോടെ ബസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

error: Content is protected !!