പറവൂരില്‍ പള്ളിയുടെ ചുവരിടിഞ്ഞ് ആറു മരണം

പറവൂരില്‍ പള്ളിയില്‍ അഭയം തേടിയവരില്‍ ആറ് പേര്‍ മരിച്ചു. നോര്‍ത്ത് കുത്തിയതോടുള്ള പള്ളിയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അപകടം. പറവൂര്‍ എംഎല്‍എ വി.ഡി. സതീശന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

പറവൂര്‍ ഒറ്റപ്പെട്ട നിലയിൽ തന്നെയാണ്. പറവൂര്‍ മേഖലയില്‍ ഏഴായിരത്തോളം പേര്‍ ഒറ്റപ്പെട്ടു. ഹെലികോപ്റ്ററുകൾ രക്ഷാ പ്രവര്‍ത്തനത്തിന് ഉണ്ടെങ്കിലും മേൽകൂര ഉള്ള വീടുകളിൽ നിന്ന് ആളുകളെ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബോട്ടുകളും വള്ളങ്ങളും രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതൽ ഇറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

error: Content is protected !!