കാലവര്‍ഷം; ആശങ്ക അകലുന്നു; ജാഗ്രത തുടരുന്നു

മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടുക്കിയിൽ ആശങ്ക അകലുന്നു.  ഒടുവിലെ വിവരങ്ങളനുസരിച്ച് ഇടുക്കി ഡാമിൽ ജലനിരപ്പ് 2,400 അടിക്ക് താഴെ എത്തി. നിലവിൽ 2399.6 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. എന്നാൽ ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ  അളവ് കുറച്ചിട്ടില്ല.

ഇടമലയാർ അണക്കെട്ടിൽ നേരിയ തോതിൽ ജലനിരപ്പ്‌ കുറഞ്ഞു. നിലവിൽ 168.95 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഇന്നലെ വൈകീട്ട് 168.98 മീറ്ററായിരുന്നു ജലനിരപ്പ്. 169 മീറ്ററാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. വൃഷ്ടി പ്രദേശങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. എങ്കിലും രണ്ടു ഷട്ടറുകളിലൂടെ സെക്കൻഡിൽ 200 ഘനമീറ്റർ വെള്ളമാണ് ഇപ്പോഴും പുറത്തേക്ക് ഒഴുക്കുകയാണ്.

 

 

 

error: Content is protected !!