സോമനാഥ് ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍

മുൻ ലോക്‌സഭാ സ്പീക്കറും മുൻ സി.പി.എം. നേതാവുമായ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന്  ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഇപ്പോള്‍ കൂടുതൽ ഗുരുതരമായി.

വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തുകയും ചെയ്തു. ജൂണ്‍ അവസാനവാരം തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

മസ്തിഷ്കാഘാതം എന്നും ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്‍റെ നില മോശമാവുകയായിരുന്നു.

error: Content is protected !!