സംഗീതജ്ഞന്‍ ഹരിനാരായണന്‍ അന്തരിച്ചു

പ്രശസ്ത തബല വാദകനും സംഗീതജ്ഞനുമായ ഹരിനാരായണന്‍ അന്തരിച്ചു. ബേപ്പൂരിലെ സ്വകാര്യ ആശുപത്രിയിലാരുന്നു അന്ത്യം. അസുഖങ്ങളെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലൂടെയാണ് ഹരിനാരായണന്റെ സിനിമയിലെ അരങ്ങേറ്റം.ഏഴാം ക്ലാസ് മുതല്‍ മൃദംഗം അഭ്യസിച്ച ഹരിനാരായണന്‍ ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളില്‍ സോളോ പെര്‍ഫോമന്‍സ് അവതരിപ്പിച്ചിട്ടുണ്ട്.

മൂന്നര വർഷത്തോളം കലാമണ്ഡലത്തിൽ മൃദംഗവാദകനായി ചെലവിട്ടിട്ടുണ്ട്. പിന്നീട് കോഴിക്കോട് മണി അയ്യരുടെ കീഴിൽ മൃദംഗം പഠിച്ചു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലും നാടകരംഗത്തും സജീവ സാന്നിധ്യമായിരുന്നു ഹരിനാരായണൻ. നിരവധി വേദികളിൽ മൃദംഗം അവതരിപ്പിച്ചിട്ടുണ്ട്. അരാജകവാദിയായാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അവനവന്റെ മീഡിയത്തിൽ അരാജകത്വം സൂക്ഷിക്കണമെന്നായിരുന്നു ഹരിനാരായണന്റെ വാദം.
ദംഗ വാദകൻ, ഡോക്യുമെന്ററി സംവിധായകൻ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ടു. ജോണിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു.

മൃതദേഹം നടുവട്ടം പെരച്ചനങ്ങാടിയിലെ ‘ഓം ശക്തി ‘ എന്ന വീട്ടിലെത്തിച്ചു. സംസ്കാരം ഞായാറാഴ്‌ച. പരേതരായ വാസുദേവപ്പണിക്കർ‐ബാലമീനാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജയ ഗോപാൽ (എറണാകുളം), അനന്തകൃഷ്ണൻ (കോവൂർ), വാസന്തി.

error: Content is protected !!