സുശാന്ത് സിംഗും കൃതിയും വേര്‍പിരിയുന്നു

ഏറെക്കാലം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന ജോഡികളാണ് ഹിന്ദി താരങ്ങളായ സുശാന്ത് സിംഗും ക്രിതിയും. എന്നാല്‍ ഇവര്‍ വേര്‍‌പിരിയുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്കിതയുമായുള്ള പ്രണയബന്ധം തകര്‍ന്നതിനു ശേഷമായിരുന്നു സുശാന്ത് ക്രിതിയുമായി അടുത്തത്.

സുശാന്തും ക്രിതിയും തങ്ങളുടെ പ്രണയം ഇതുവരെ പരസ്യമായി തുറന്നുസമ്മതിച്ചിരുന്നില്ല. എന്നാല്‍ ഇവരുടെ അടുപ്പം ഗോസിപ്പ് കോളങ്ങളില്‍ വന്നിരുന്നു. സുശാന്തും ക്രിതിയും വേര്‍പിരിയുന്നതായിട്ടാണ് അവരോട് അടുത്തവൃത്തങ്ങള്‍ ഇപ്പോള്‍ പറയുന്നത്. ലുക്കാ ചുപ്പി എന്ന ചിത്രത്തിന്റെ തിരക്കിലുള്ള കൃതി ഫോണ്‍ ഉപയോഗം കുറച്ചുവെന്നും സുശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സുശാന്തിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

error: Content is protected !!