ചാനല്‍ ചര്‍ച്ചയ്ക്കിടെ വര്‍ഗീയ പരാമര്‍ശം; വേണു ബാലകൃഷ്ണെനതിരെ കേസ്

ചാനല്‍ ചര്‍ച്ചയിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍  മാതൃഭൂമി ചാനല്‍ അവതാരകന്‍ വേണു ബാലകൃഷ്ണെനതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു സിറ്റി പൊലീസ് കമീഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ജൂണ്‍ ഏഴിന് മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്ത ന്യൂസ് അവര്‍ ഡിബേറ്റില്‍ വേണു നടത്തിയ പരാമര്‍ശങ്ങള്‍ളാണ് കേസിലേക്ക് നയിച്ചത്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷത്തെ ഒരു വിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തി സമൂഹത്തില്‍ മതസ്പര്‍ധയും വര്‍ഗീയതയും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 153എ പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവും മൂന്നു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണെന്ന് പരാതിയില്‍ പറയുന്നു. ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന സിഡി സഹിതമാണ് പരാതി നല്‍കിയത്. ആര്‍ ബിജുവിന്റെ മൊഴിയെടുത്ത ശേഷമാണ് കൊല്ലം എസിപി പ്രദീപ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത്

error: Content is protected !!