ഭക്ഷ്യ വിഷബാധ; ജിവി രാജ സ്കൂള്‍ പ്രിന്‍സിപ്പലിന് സ്ഥലം മാറ്റം

ജി.വി. രാജ സ്കൂളിലെ ഭക്ഷ്യവിഷബാധയില്‍ പ്രിന്‍സിപ്പലിനെ മാറ്റി. സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് സ്ഥലം മാറ്റം.  കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പലിനെ മാറ്റിയത്.

ഭക്ഷണത്തില്‍ പ്രിന്‍സിപ്പല്‍ മായം കലര്‍ത്തുന്നതായി സംശയം ഉണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുസരിക്കാത്തവരെ പ്രിന്‍സിപ്പല്‍ ഉപദ്രവിക്കാറുണ്ട്. ഭക്ഷ്യവിഷബാധ വിശദമായി അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിവസങ്ങള്‍ക്ക് മുമ്പ് ആയിരുന്നു തിരുവനന്തപുരത്തെ ജിവി രാജ സ്പോര്‍ട്സ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് കുട്ടികൾ ചികില്‍സ തേടിയത്. സംഭവം പുറത്തറിയാതിരിക്കാൻ അവശരായ കുട്ടികളെ നിര്‍ബന്ധിച്ച് പ്രാക്ടീസിന് ഇറക്കിയെന്നും കുട്ടികള്‍ പറഞ്ഞിരുന്നു

error: Content is protected !!