ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും; നടപടിയെടുക്കാൻ എക്സൈസ് വകുപ്പ്

സോഷ്യൽ മീഡിയയിലുടെ മദ്യപിക്കുന്നവർക്ക് പ്രോത്സാഹനം നൽകുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (GNPC) എന്ന ഫെയ്സ് ബുക്ക് പേജിനെതിരെ നടപടിയെടുക്കാൻ എക്സൈസ് വകുപ്പ്.

ജിഎൻപിസി ഫേസ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ നിർദ്ദേശം നല്കിയതായി എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഗ്രൂപ്പിൽ ഇടുന്ന പോസ്റ്റുകളിൽ എക്സൈസ് വകുപ്പ് നീരിക്ഷണം ഏർപ്പെടുത്തി. മദ്യപാനം വ്യാപകമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന GNPC ഗ്രൂപ്പിന് മദ്യ വ്യാപരികളുടെ പ്രോല്‍സാഹനമുണ്ടെന്നും മദ്യനിരോധന സംഘടനകൾ പറയുന്നു. ഫേസ്ബുക്ക് പേജിനെതിരെ നിയമന നടപടിക്ക് ഒരുങ്ങുകയാണ് മദ്യനിരോധന സംഘടനകൾ.

2017 മെയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പിൽ 17 ലക്ഷം അംഗങ്ങൾ ഗ്രുപ്പിലുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എൽ അജിത്ത് കുമാറാണ് ഗ്രൂപിന്റെ അഡ്മിൻ.

 

error: Content is protected !!