പ്രൊഫഷണലുകള്‍ക്കായി സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി

കേരള സംസ്ഥാന പിാേക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി. വിഭാഗത്തില്‍പ്പെ’ പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ് സംരംഭം ആരംഭിക്കുതിനായി നടപ്പിലാക്കു വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. 3 ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. 5 ലക്ഷം രൂപ വരെ 6 ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ 7 ശതമാനം പലിശ നിരക്കിലുമാണ് വായ്പ അനുവദിക്കുക. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെ’വരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ് കവിയരുത്.

മെഡിക്കല്‍/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്തല്‍ ക്‌ളിനിക്ക്, വെറ്റിനറി ക്‌ളിനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കസള്‍’ന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കസ’ന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ് എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെ’ വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.

വായ്പാ തുകയുടെ 20 ശതമാനം(പരമാവധി 2 ലക്ഷം രൂപ) പിാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കുതാണ്. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടത്.
അപേക്ഷാഫോറം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.http://www.ksbcdc.com/

 

error: Content is protected !!