ജിയോ ഹംഗാമ ഓഫർ ജൂലായ് 21 മുതൽ

ജിയോ ഹംഗാമ ഓഫർ ജൂലായ് 21 മുതൽ ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 501 രൂപ ചിലവിൽ ജിയോ ഫോൺ ലഭിക്കും എന്നതാണ് ഈ ഓഫറിന്‍റെ പ്രത്യേകത.  ഉപഭോക്താക്കൾക്ക് തങ്ങളുടെ കൈവശമുള്ള ഏതെങ്കിലും ഒരു പഴയ ബജറ്റ് ഫോൺ എക്സ്ചേഞ്ച് ആയി നൽകുകയാണെങ്കിൽ 501 രൂപ വരെ കുറവ് വില മാത്രം നൽകി ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ഉപഭോക്താക്കൾക്ക് ഏത് തരത്തിലുള്ള ഫീച്ചർ ഫോണും ജിയോഫോണുമായി എക്സ്ചേഞ്ച് ചെയ്യാൻ സാധിക്കും എന്ന് ജിയോ വ്യക്തമാക്കിയിട്ടുണ്ട്. ജൂലായ് 21 വൈകിട്ട് 5 മണി മുതൽ ഈ ഓഫർ ആരംഭിക്കുന്നു. ഓഗസ്റ്റ് 15 മുതലാണ് പുതിയ ജിയോഫോൺ ആളുകൾക്ക് ലഭ്യമായിത്തുടങ്ങുക.
ഉപഭോക്താക്കൾക്ക് തങ്ങളുടെ തൊട്ടടുത്തുള്ള ജിയോ സ്റ്റോർ സന്ദർശിക്കുക വഴി പുതിയ ഫോണുമായി പഴയ ഫോൺ മാറ്റിവാങ്ങാം. എന്നാൽ, നിലവിൽ ഫോൺ വഴിയോ ഓൺലൈൻ ആയോ വാങ്ങാനുള്ള ഒരു സൗകര്യത്തെ കുറിച്ച് ജിയോ വ്യക്തമാക്കിയിട്ടില്ല.

ഇതേസമയം ജിയോ ഫോണിന്‍റെ എന്‍ട്രി കോസ്റ്റ് 1500 ല്‍ നിന്നും 510 ആയി കുറച്ചിട്ടുണ്ട്. അതേ സമയം 2,999 രൂപയ്ക്ക് അവതരിപ്പിക്കുന്ന ജിയോ ഫോണ്‍ 2വിന്‍റെ വരവിന് മുന്നോടിയാണ് ഈ ഓഫര്‍ എന്നാണ് വിവരം. ഇതിനോടൊപ്പം ജിയോ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് 100 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്ന ഓഫറും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 398 രൂപയ്ക്ക് മുകളിലുള്ള ജിയോ.കോം വഴിയുള്ള റീചാര്‍ജിനാണ് ഈ ഓഫര്‍ ലഭിക്കുക. 400 രൂപയുടെ ക്യാഷ്ബാക്ക് ബൌച്ചറായാണ് ക്യാഷ് ബാക്ക് നല്‍കുന്നത്.

error: Content is protected !!