യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കണ്ണുർ സ്വദേശിയായ യുവതിയെ എറണാകുളത്തേക്ക് ബസ് യാത്രയ്ക്കിടെ തൃശൂരിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കണ്ണൂർ പുതിയ തെരു ശങ്കരൻ കട മുക്കിലെ പിടിക സ്വദേശി സൂരജ് കൂക്കിരിയാണ് അറസ്റ്റിലായത്.

തൃശുർ ഈസ്റ്റ് പോലിസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിൽ കണ്ണൂർ മുണ്ടയാട് വാടക വീട്ടിൽ ഒളിവിൽ കഴിയവെ കണ്ണൂർ ടൗൺ പോലീസിന്റെ സഹായത്തോടെയാണ് തൃശൂർ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തത്. കാർ വൺ എന്ന പേരിൽ ഓൺലൈൻ ടാക്സി സർവ്വീസ് തുടങ്ങാനെന്ന പേരിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിൽ നിന്നും ഒരു പാട് പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് ഇയാൾ വഞ്ചിച്ചതിന് കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലും പരാതി നിലവിലുണ്ട്

error: Content is protected !!