ശ്രീകണ്ഠപുരത്ത് എക്‌സൈസിന്റെ വ്യാജ മദ്യവേട്ട

ഓണം അടുക്കുന്നതോടെ വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനായി ജില്ലാതലത്തിൽ തീരുമാനമെടുത്തതിന് പിന്നാലെയാണ് ശ്രീകണ്ഠപുരം എക്‌സൈസിന്റെ വ്യാജ മദ്യവേട്ട.കഴിഞ്ഞ ഒരു മാസം നടത്തിയു പരിശോധനകളിൽ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്നായി 2479 ലിറ്റർ വാഷ് പിടിച്ചെടുത്തതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജില്ലയിലെ തന്നെ പ്രധാന വാറ്റ് കേന്ദ്രങ്ങളാണ് ശ്രീകണ്ഠപുരം എക്‌സൈസിന്റെ പരിധിയിൽ ഉള്ളത്.


പയ്യാവൂർ,അരീക്കമല,വഞ്ചിയം ഭാഗങ്ങളിൽ ചാരായ മൊത്തവിൽപ്പന നടത്തുന്ന കേളപ്പൻ എന്ന സുകുമാരനെയാണ് എക്സൈസ് സംഘം അറസ്റ് ചെയ്തത്. 46 വയസാണിയാൾക്ക്.ചാരായം കടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രി 12 മണിക്ക് ശ്രീകണ്ഠാപുരം എക്സൈസ് ഇൻസ്പെക്ടർ പി.പി. ജനാർദ്ദനനും പാർട്ടിയും ചേർന്ന് വഞ്ചിയത്ത് എത്തുകയായിരുന്നു.അവിടെ വെച്ച് 10 ലിറ്റർ ചാരായം സഹിതം പ്രതിയെ കയ്യോടെ പിടികുടി. ഇയാളിൽ നിന്നും മദ്യം വാങ്ങി ചില്ലറ വില്പന നടത്തുന്നവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.പ്രിവന്റീവ് ഓഫീസർ പി.ആർ സജീവ്,സിവിൽ എക്സൈസ് ഓഫീസർമാരായ എം.വി.അഷറഫ്,പി.ഷിബു,അബ്ദുൾ ലത്തീഫ്, ഡ്രൈവർ കേശവൻ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാകുന്നതിന് തളിപ്പറമ്പിലേക്ക് കൊണ്ടുപോയി.

error: Content is protected !!