കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; പ്രാര്‍ഥനയോടെ തമിഴ് ലോകം

ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പൾസ് റേറ്റുകൾ സാധാരണ നിലയിലായ അവസ്ഥ തുടരുകയാന്നെന്ന് മകൻ എം.കെ. സ്റ്റാലിൻ വ്യക്തമാക്കി. ഇന്നലെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയില്ല. കാവേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കരുണാനിധി. അതേ സമയം നടന്‍ രാജനീകാന്ത് ഇന്ന്‍ ആശുപത്രിയില്‍ കരുണാനിധിയെ സന്ദര്‍ശിച്ചു.

ശരീരത്തിലെ അണുബാധകൂടി നിയന്ത്രിക്കാനായാൽ ആരോഗ്യനില മെച്ചപ്പെട്ടു എന്ന് ഉറപ്പിച്ചു പറയാം. ശ്വാസമിടിപ്പ് കുറഞ്ഞതു ഞായറാഴ്ച രാത്രി വലിയ ആശങ്കയ്ക്കു വഴിവച്ചിരുന്നു. പക്ഷേ, പൾസ് റേറ്റുകൾ സാധാരണ നിലയിലേക്കാകുന്ന അത്ഭുതകരമായ മാറ്റം കരുണാനിധിയിൽ ഉണ്ടായി. അതിനുശേഷമുള്ള 24 മണിക്കൂർ കഴിഞ്ഞിട്ടും രോഗകാര്യങ്ങളിലെ മറ്റു പുരോഗതി സംബന്ധിച്ചു വിവരങ്ങൾ ഒന്നും പുറത്തു വന്നില്ല. ആശുപത്രിയിലുണ്ടായിരുന്ന മക്കളും മുതിർന്ന നേതാക്കളും ഉൾപ്പെടെ പതിവിൽനിന്നു വിപരീതമായി ഇന്നലെ രാത്രി നേരത്തെ, ഒമ്പത് മണിയോടെ ആശുപതി വിട്ടു.

രാത്രി ഏറെ വൈകിയും ആശുപത്രിക്കു പുറത്തു വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി, എൻസിപി അധ്യക്ഷൻ ശരത് പവാർ തുടങ്ങി നിരവധിപേർ ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.

error: Content is protected !!