സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം; ഈസ്റ്റേണ്‍ കമ്പനിയുടെ പരാതിയില്‍ നടപടി

സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണം വീണ്ടും വര്‍ത്തയാകുന്നു. ഈസ്റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നവമാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണങ്ങള്‍ തടയാന്‍ നടപടി ആവശ്യപ്പെട്ട് കമ്പനി ഹൈക്കോടതിയെ സമീപിച്ചു. ഇതേ തുടര്‍ന്ന് ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ഗൂഗിള്‍ തുടങ്ങിയവയ്ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ തങ്ങള്‍ കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന നടപടികളെക്കുറിച്ച് സംസ്ഥാന വിവര സാങ്കേതികവിദ്യാ വകുപ്പു സെക്രട്ടറിയുമായി കൂടിയാലോചിച്ച ശേഷം സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയുടെ മറപിടിച്ച് നടത്തുന്ന ഇത്തരം കുപ്രചരണങ്ങള്‍ കമ്പനിയുടെ യശസിന് കളങ്കം വരുത്തുന്നുവെന്ന് ഈസ്റ്റേണ്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തില്‍ തങ്ങളുടെ നിവേദനങ്ങളില്‍ നടപടിയെടുക്കാന്‍ ഇടനിലക്കാരായ ഫെയ്‌സ്ബുക്ക്, യുട്യൂബ്, ഗൂഗിള്‍ തുടങ്ങിയവര്‍ പരാജയപ്പെട്ടതായും ഈസ്റ്റേണ്‍ ചൂണ്ടിക്കാട്ടി. ഐ.ടി. നിയമം 2000, ഐ.ടി. (ഇടനിലക്കാര്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശക) ചട്ടം 2011 എന്നിവ പ്രകാരം ഇക്കാര്യത്തില്‍ ഇവര്‍ക്കു ബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിശബ്ദരായി തുടരാനാ കാതെ ഈസ്റ്റേണ്‍ ഹൈക്കോടതിയെ സമീപിച്ചത്.

വിട്ടുവീഴ്ച്ചയില്ലാത്ത ഗുണനിലവാര പ്രക്രിയകളും സാമൂഹ്യപ്രതിബദ്ധതയുമാണ് കഴിഞ്ഞ 17 വര്‍ഷങ്ങളായി ഈസ്‌റ്റേണ്‍ പിന്തുടരുന്നതെന്നും ഇന്ത്യയുടെ സ്‌പൈസ് വ്യവസായ മേഖലയില്‍ എന്‍.എ.ബി.എല്‍ അക്രഡിറ്റേഷനുളള ഐസി മൈക്രോബയോളജി ടെസ്റ്റിങ് ലബോറട്ടറിയുടെ അനന്തസാധ്യതകള്‍ ആദ്യമായി ഉപയോഗപ്പെടുത്തിയത് ഈസ്റ്റേണ്‍ ആണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

error: Content is protected !!