യുഎഇയില്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് വിസ ഫീസ് ഒഴിവാക്കി

വിദേശ ടൂറിസ്റ്റുകൾക്കൊപ്പം എത്തുന്ന 18 വയസിൽ താഴെയുള്ള ആശ്രിതർക്ക് വിസ ഫീസ് പൂർണ്ണമായും ഒഴിവാക്കുന്നതിന് യു എ ഇ മന്ത്രിസഭ തീരുമാനിച്ചു. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള കാലയളവിലാണ് ഈ ഇളവ് ബാധകമാവുക. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ യു എ യിൽ എത്തുന്ന സീസൺ എന്ന നിലയിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ലോകത്തെ പ്രധാന ടൂറിസ്റ്റു കേന്ദ്രം എന്ന നിലയിൽ ഫാമിലികളെ ആകർഷിക്കുക എന്ന ലക്‌ഷ്യം വച്ചാണ് ഈ തീരുമാനമെന്ന് യു എ ഇ സർക്കാർ അറിയിച്ചു. യു എ യിലേക്കുള്ള സന്ദർശകരുടെ വരവിൽ വമ്പൻ മുന്നേറ്റം പ്രകടമായിട്ടുണ്ട്. ഈ വർഷം ജനുവരി – മാർച്ച് കാലയളവിൽ 3 .2 കോടി ടൂറിസ്റ്റുകളാണ് ആ രാജ്യത്തെത്തിയത്. ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങൾ, മരുഭൂമി, തുടങ്ങിയവ സന്ദർശിക്കുന്നതിനാണ് വിനോദ സഞ്ചാരികൾക്ക് കൂടുതൽ താല്പര്യം.

error: Content is protected !!