444 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍

ബിഎസ്എൻഎൽ ഇപ്പോൾ മികച്ച നിരക്കിൽ മികച്ച ഓഫറുകൾ നൽകി ഉപഭോക്താക്കളെ പിടിച്ചു നിർത്തിക്കൊണ്ടിരിക്കുകയാണ്. ബിഎസ്എൻഎൽ  444 രൂപയുടെ പ്ലാൻ പുതുക്കി അവതരിപ്പിച്ചു.  ഇനി മുതൽ 444 രൂപയ്ക്ക് 60 ദിവസത്തേക്ക് ദിനവും 6ജിബി 3ജി ഡാറ്റ ലഭിക്കും. ഒപ്പം പരിധികളില്ലാത്ത സൗജന്യ കോളുകളും ലഭിക്കും. ഇതിൽ കേരളം മാത്രമാണ് ബിഎസ്എൻഎൽ 4ജി ഉള്ളത്. മുൻപ് 60 ദിവസത്തേക്ക് 4 ജിബി ദിവസവും 3ജി ഡാറ്റ മാത്രം നൽകിയിരുന്ന പ്ലാനായിരുന്നു ഇത്.

ജിയോയുടെ 799 രൂപയുടെ പ്ലാനാണ് ബിഎസ്എൻഎലിന്റെ 444 രൂപയുടെ പ്ലാനിനോട് അടുത്തുനിൽക്കുന്നത്. ജിയോയുടെ 799 രൂപയുടെപ്ലാനിൽ ദിവസവും 5 ജിബി 4ജി ഡാറ്റയാണ് ലഭിക്കുക. ഒപ്പം സൗജന്യ കോളുകളും മെസ്സേജുകളും ജിയോ ആപ്പുകൾ ഉപയോഗിക്കാനുള്ള സൗകര്യവും ലഭിക്കും. ബിഎസ്എൻഎൽ ഇപ്പോൾ ഈ 444 രൂപയുടെ ഡാറ്റ ഓഫറിന് പുറമെ മറ്റു പല 3ജി പാക്കുകളും പുതുക്കിയിട്ടുണ്ട്. മാത്രമല്ല, കഴിഞ്ഞ ആഴ്ച  ഒരു വർഷത്തേക്കുള്ള ഡാറ്റ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിരുന്നു.

error: Content is protected !!