പുരുഷന്മാര്‍ കശുവണ്ടി കഴിച്ചാലുള്ള ഗുണങ്ങള്‍

എല്ലാ ആ​രോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കശുവണ്ടി. സ്ത്രീകളെക്കാൾ പുരുഷന്മാർക്കാണ് കശുവണ്ടി ​കഴിക്കുന്നത് കൊണ്ടുള്ള ​ഗുണം. പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും. പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിലടങ്ങിയിരിക്കുന്നു. ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്. ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാല്‍സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.  എല്ലുകളുടെ ബലത്തിന് കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്.

ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്. കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്. നല്ല സെക്സിന് കശുവണ്ടി കഴിക്കുന്നത് ​ഗുണം ചെയ്യും. ഇതിലെ അമിനോ ആസിഡുകള്‍ നല്ല ഉദ്ധാരണത്തിന് സഹായിക്കുന്നു. ആര്‍ജിനൈന്‍ എന്ന ഘടകമാണ് ഇതിലെ അമിനോആസിഡായി പ്രവര്‍ത്തിക്കുന്നത്.

മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് ഇത് ഏറെ നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാൻ ഇത് ഏറെ നല്ലതാണ്. ഇത് അശരീരത്തിലെ എല്ലാ അവയവങ്ങളേയും സഹായിക്കുന്നു. പുരുഷലൈംഗികശേഷിയ്ക്ക് കശുവണ്ടിപ്പരിപ്പു സഹായിക്കുന്നു. ധാരാളം മഗ്നീഷ്യം അടങ്ങിയ കശുവണ്ടിപ്പരിപ്പ് ബിപി കുറയ്ക്കാനും ഏറെ നല്ലതാണ്. ക്യാന്‍സര്‍ തടയാന്‍ കശുവണ്ടിപ്പരിപ്പ് ഏറെ നല്ലതാണ്. പ്രത്യേകിച്ചും പുരുഷന്മാരിലുണ്ടാകുന്ന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ തടയാന്‍. സെലെനിയം, വിറ്റാമിന്‍ ഇ പോലുള്ള ആന്‍റി ഓക്സിഡന്‍റുകളടങ്ങിയ കശുവണ്ടി വിഷാംശങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുന്നു.

error: Content is protected !!