കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്‌ ഓരുജല കൃഷി നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ 2018-19 വർഷത്തെ പദ്ധതിയിൽ മത്സ്യമേഖലയിൽ നിന്നും നൂതന മത്സ്യകൃഷിയായി വളപ്പ് കൃഷി ചെയ്യുന്നതിന് 5 പേരിൽ കുറയാത്ത രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളി അംഗങ്ങളുള്ള ഗ്രൂപ്പ്/അക്വാകൾച്ചർ ക്ലബ് അംഗങ്ങളുടെ ഗ്രൂപ്പ്/സഹകരണ സംഘം എന്നിവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒന്നരമീറ്ററിൽ കുറയാത്ത ആഴമുള്ള ഓരുജല പ്രദേശത്ത് സ്വന്തമായോ പാട്ടത്തിനോ സ്ഥലം കണ്ടെത്തി പദ്ധതി മാർഗനിർദ്ദേശ പ്രകാരം വളപ്പ് കൃഷി ചെയ്യണം.

ജില്ലയിൽ അഞ്ച് ഗ്രൂപ്പുകൾക്ക് കൃഷി നടത്തുന്നതിന് സഹായം ലഭിക്കും. 5 യൂണിറ്റ് (10 സെന്റ്സ്ഥലം) അടങ്ങിയഒരു ഗ്രൂപ്പിന് അഞ്ചുലക്ഷം രൂപ വീതം അടങ്കൽ ഉള്ളതാണ് പദ്ധതി. ചെലവിന്റെ 40 ശതമാനം സർക്കാർ സബ്‌സിഡിയായി ലഭിക്കും. അപേക്ഷാ ഫോറം ഓരുജല പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്തുകളിലും ജില്ലയിലെ മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ജില്ലാ പഞ്ചായത്തിന്റെ പദ്ധതി നടത്തിപ്പ് സെക്ഷനിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂലൈ 20 ന് 5 മണി വരെ ബന്ധപ്പെട്ട പഞ്ചായത്തുകളിലും, മത്സ്യഭവനുകളിലും, കണ്ണൂർ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും സ്വീകരിക്കും. ഫോൺ: 0497 2731081.

error: Content is protected !!