കണ്ണൂർ ഗവ: വനിതാ ഐ ടി ഐ പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു

പ്രവേശന പട്ടിക പ്രസിദ്ധീകരിച്ചു
കണ്ണൂർ ഗവ: വനിതാ ഐ ടി ഐ 2018-19 വർഷത്തെ പ്രവേശനത്തിനായുള്ള പട്ടിക പ്രസിദ്ധീകരിച്ചു. കൗൺസിലിംഗും പ്രവേശനവും, ജൂലൈ 10 ന് രാവിലെ 10 മണിക്ക് നടക്കും. ഇൻഡക്‌സ് മാർക്ക് – ജനറൽ, തീയ്യ, മറ്റു പിന്നോക്ക ഹിന്ദുക്കൾ, മറ്റു പിന്നോക്ക ക്രിസ്ത്യൻ, മുസ്ലീം – 210 മാർക്ക് വരെ, പട്ടികജാതി പട്ടികവർഗം -185 മാർക്ക് വരെ, ടെക്‌നിക്കൽ ഹൈസ്‌കൂൾ, ഭിന്നശേഷിയുള്ളവർ, പ്രസിഡണ്ട് ഗൈഡ്, ജവാൻ കാറ്റഗറി മുഴുവൻ അപേക്ഷകരും. മേൽപറഞ്ഞ മാർക്കിന് മുകളിലുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കണ്ണൂർ വനിതാ ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2835987.

error: Content is protected !!