ദിവസവും ഉലുവ കഴിച്ചാലുള്ള ഗുണങ്ങള്‍

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് ഉലുവ. ദിവസവും ഉലുവ കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഉലുവ വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.

പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ എന്നിവ ധാരാളം ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിക്കുന്ന ധാരാളം ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. എൽഡി എൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗമാണ് ഉലുവ.

ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിൻ ഹൃദയാഘാത സാദ്ധ്യതയും അമിതമായ ഹൃദയമിടിപ്പും കുറയ്ക്കും . ഇൻസുലിന്റെ ഉൽപാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഫലപ്രദം. ഗാലക്ടോമാനിൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ അളവ് ആഗീരണം ചെയ്യും.

ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും. തൊണ്ടവേദനയും ജലദോഷവും അകറ്റാൻ ഉലുവ കഴിക്കുന്നത് നല്ലതാണ്. പൊണ്ണത്തടി കുറയ്ക്കാൻ ദിവസവും ഉലുവ വെള്ളം കുടിക്കുക. ത്വക്ക് രോ​ഗങ്ങൾ നിയന്ത്രിക്കാൻ ദിവസവും ഉലുവ കഴിക്കുന്നത് ​ഗുണം ചെയ്യും.

error: Content is protected !!