പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ: നിയമ നടപടി  ശക്തമാക്കും

പ്ലാസ്റ്റിക് വിമുക്ത കണ്ണൂർ യാഥാർഥ്യമാക്കാനായി നിയമ നടപടി ശക്തമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഫ്‌ളക്‌സുകൾ നിർബന്ധമായി എടുത്തുമാറ്റണം. ഇക്കാര്യത്തിൽ ആലക്കോട് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനം മാതൃകാപരമാണെന്ന് യോഗം അഭിനന്ദിച്ചു.
കേരള സ്‌ക്രാപ്പ് മർച്ചൻറ്‌സ് അസോസിയേഷൻ ജില്ലയിൽനിന്ന് 200 ടൺ മാലിന്യം സംഭരിച്ച് നീക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അറിയിച്ചു. ഹരിതകേരളം മിഷന്റെ യോഗത്തിലെടുത്ത തീരുമാനങ്ങൾക്ക് യോഗം അംഗീകാരം നൽകി. കണ്ണൂർ കോർറേഷൻ, തളിപ്പറമ്പ്, തലശ്ശേരി നഗരസഭകൾ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ന്യൂമാഹി, ധർമ്മടം, കടന്നപ്പള്ളി-പാണപ്പുഴ, മാടായി, ചെമ്പിലോട് ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ വാർഷിക പദ്ധതി ഭേദഗതികൾ യോഗം അംഗീകരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ മീർ മുഹമ്മദ് അലി, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
error: Content is protected !!