വീട്ടിൽ കയറി അക്രമം നാലു പേർക്കെതിരെ കേസ്

പയ്യന്നൂർ: വീട്ടിൽ അതിക്രമിച്ചു കയറി ദമ്പതികളെ അക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ നാലു പേർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.

രാമന്തളി എട്ടിക്കുളത്തെ സി.സി.ഹാരിസി (28)ന്റെ പരാതിയിൽ എട്ടിക്കുളത്തെ റാഫി, സിറാജ്, പാലക്കോട്ടെ അസീസ്, വലിയ കടപ്പുറത്തെ പവാസ് എന്നിവർക്കെതിരെയാണ് കേസ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30 നാണ് കേസിനാസ്പദമായ സംഭവം. ഹാരിസിന്റെ വീട്ടിലെത്തിയ പ്രതികൾ ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് ഹാരിസിനെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു. ഭർത്താവിനെ കൊണ്ടു പോകുന്നത് തടഞ്ഞപ്പോഴാണ് ഭാര്യസജിന യെ പ്രതികൾ ചവിട്ടുകയും നിലത്ത് തള്ളിയിടുകയും ചെയ്തു. പിന്നീട് ഹാരിസിനെ ബൈക്കിൽ കയറ്റി എട്ടിക്കുളം ബീച്ചിൽ കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. പരിക്കേറ്റ ഹാരിസിനെ മംഗളുരു ആശുപത്രിയിലും ഭാര്യ സജിന യെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.പ്രതിയായ റാഫിയുടെ സഹോദരനുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു.

error: Content is protected !!