റോഡരികില്‍ മാലിന്യം തള്ളിയവരെ നാട്ടുകാര്‍ പിടികൂടി

പഴയങ്ങാടി: മാർക്കറ്റ് റോഡരികിലെ പഴക്കച്ചവടം നടത്തുന്ന വാഴവളപ്പിൽ ഹാരിസ്, വാഴവളപ്പിൽ ഹർഷാദ് എന്നിവരെയാണ് നാട്ടുകാർ പിടികൂടിയത്. കടകളിലേയും സമീപ പ്രദേശങ്ങളിലേയും മാലിന്യങ്ങൾ വാഹനത്തിൽ ശേഖരിച്ച് മുട്ടു കണ്ടിപൊടിത്തടം ഭാഗത്ത് റോഡരികിൽ തള്ളുന്നതിനിടയിലാണ് ഇന്നലെരാത്രി നാട്ടുകാർ പിടികൂടി പൊലിസിൽ അറിയിച്ചത്. പഴയങ്ങാടി എസ് ഐ ബനു മോഹനനും സംഘവും സ്ഥലതെത്തി വാഹനം കസ്റ്റഡിയിലെടുത്ത് പ്രതികളുടെ പേരിൽ കേസെടുത്തു.

error: Content is protected !!