കൃഷിയിടത്തിൽ അവശതയിലായ ആനക്കുട്ടിയെ കണ്ടെത്തി

ശ്രീകണ്ഠാപുരത്തിനടുത്ത്  പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ കർണ്ണടക വനത്തോടു ചേർന്നുള്ള അതിർത്തി ഗ്രാമപ്രദേശമായ ആടാംപാറയില്‍ ആനക്കുട്ടിയെ അവശനിലയിൽ നാട്ടുകാർ കണ്ടെത്തി . രണ്ടു ദിവസം മുൻപ് ഇവിടെ കാട്ടാന ഇറങ്ങിയിരുന്നു അന്ന് നാട്ടുകാരും പോലീസ് ചേർന്ന് കാട്ടാന കുട്ടത്തെ പടക്കം പൊട്ടിച്ച് ഓടിച്ചിരുന്നു. വീണ്ടും വനത്തിനുള്ളിൽ നിന്നും തിരിച്ചെത്തിയ ആന കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ അവശനിലയിലായ ആനകുട്ടിയെ കണ്ടത്. ആടാം പാറയിലെത്തിയ ആന കൃഷിയിടത്തിൽ പ്രസവിച്ചതാണന്ന് പ്രദേശവാസികൾ പറയുന്നു. ആന കുട്ടം സ്ഥിരമായി മായി എത്തി കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രദേശമാണ് ആടാം പാറ .ആന കുട്ടിയെ കാണതിരിക്കുന്നതു കൊണ്ട് ആന കുട്ടം 500 മീറ്റർ അകലെ വനത്തിനുള്ളിൽ തമ്പടിച്ചിരിക്കുകയാണ്. ആന കുട്ടം വനത്തിനുള്ളിൽ കേന്ദ്രികരിച്ചിരിക്കുന്നത് കൊണ്ട് പ്രദേശവാസികൾ ഭയത്തോടെയാണ് വീടുകളിൽ കഴിയുന്നത്. അവശനിലയിലായ ആനക്കുട്ടിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി മുത്തങ്ങയിലേക്ക് കൊണ്ടുപോയി.

error: Content is protected !!