കണ്ണൂർ പള്ളിപ്പൊയിലിൽ ബൈക്കിടിച്ച് സ്ത്രീ മരിച്ചു

കണ്ണൂർ ചക്കരക്കൽ പള്ളിപ്പൊയിലില്‍ ബൈക്കിടിച്ച് സ്ത്രീ മരിച്ചു. പള്ളിപ്പൊയിലിലെ സാവിത്രി ഭവനില്‍ കുമാരന്റെ ഭാര്യ സാവിത്രി (58) യാണ് മരിച്ചത്.റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ചാണ് അപകടം നടന്നത്. ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല.


ചക്കരക്കല്‍ പോലീസ് കേസെടുത്തു. മക്കള്‍: ഷിതി, ഷിബിന, പരേതയായ ഷൈനി. മരുമക്കള്‍: പ്രശാന്തന്‍ (വിദേശം) ഷാജി.( Dist.പോലീസ് ഓഫീസ്). മാതാപിതാക്കള്‍: പരേതനായ കുഞ്ഞിരാമന്‍, മാധവി. സഹോദരങ്ങള്‍: മോഹന്‍ദാസ്, സതി, സരോജിനി, ലക്ഷ്മി. സംസ്‌കാരം: നാളെ പയ്യാമ്പലത്ത്.

error: Content is protected !!