ഗ്ലോബൽ കേരള പ്രവാസി വെൽഫേർ അസോസിയേഷൻ സംസ്ഥാന കലോത്സവ ലോഗോ പ്രകാശനം ചെയ്തു

ഗ്ലോബൽ കേരള പ്രവാസി വെൽഫേർ അസോസിയേഷൻ സംസ്ഥാന കലോത്സവ ലോഗോ പ്രകാശനവും, വെബ് സൈറ്റ് റിലീസും നടന്നു. കണ്ണൂർ ചൊവ്വ സ്കൈപേൾ റസിഡൻസിയിൽ നടന്ന ചടങ്ങിൽ ചലചിത്ര സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. കലോത്സവങ്ങൾ എന്നും എല്ലാവർക്കും ആത്മധൈര്യം നൽകുന്ന ഒന്നാണെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു

സംഘാടക സമിതി ചെയർമാൻ കെ.എൻ ജയരാജൻ, വൈസ് ചെയർമാൻ വാസുദേവൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ എം.നിസാമുദ്ദീൻ, സംഗീത സംവിധായകൻഡോക്ടര്‍ രഞ്ജിത്ത്
സെക്രട്ടറി നാരായണൻകുട്ടി, ട്രഷറർ സുരേന്ദ്രൻ മുള്ളൻകണ്ടി തുടങ്ങിയവർ പങ്കെടുത്തു.

 

error: Content is protected !!