തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ സ്ക്കൂൾ തുറക്കുന്നത് 12 വരെ നീട്ടി

തലശ്ശേരി വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ വരുന്ന സി.ബി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും ജൂണ്‍ 12ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

തലശ്ശേരി, ഇരിട്ടി താലൂക്കുകളിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ഒഴികെയുള്ള എല്ലാ കോളജുകളും 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. മറ്റ് താലൂക്കുകളിലെ കോളജുകള്‍ നേരത്തേ തീരുമാനിച്ച പ്രകാരം ജൂണ്‍ അഞ്ചിന് തുറക്കും.

ജൂണ്‍ ഒന്നിന് തുറന്ന കണ്ണൂര്‍, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിലെ സ്‌കൂളുകളില്‍ ക്ലാസ്സുകള്‍ തുടരും. കണ്ണൂരില്‍ ഇതുവരെ നിപാ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇതൊരു മുന്‍കരുതല്‍ നടപടി മാത്രമാണെന്നും പരിഭ്രാന്തരാവേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു

error: Content is protected !!