കണ്ണൂർ തോട്ടട ഏഴര കടലിൽ വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടു; ഒരാളെ കാണാതായി
കണ്ണൂർ തോട്ടട കിഴുന്ന കടപ്പുറത്താണ് അപകടം നടന്നത്.കടൽ കാണാനെത്തിയ 9 പേരിൽ 3 പേർ കടലിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഏച്ചൂർ മതുക്കോത്ത് മേഖലയിൽ നിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടത്. രണ്ട്പേരെ മത്സ്യതൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടെത്തായിട്ടില്ല.മതുക്കോത്ത് സ്വദേശി അഖിൽജിത്തു(21)വിനെയാണ് കാണാതായത്.നാട്ടുകാരും പോലീസും തിരച്ചിൽ തുടരുകയാണ്.