ഉരുവച്ചാലിൽ സ്കൂൾ ബസിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു

ഉരുവച്ചാലിൽ സ്കൂൾ ബസിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂൾ ബസ് വയലിലേക്ക് മറിഞ്ഞു.  ഇന്ന് രാവിലെ 9.30 ഓടെ ഉരുവച്ചാൽ- മട്ടന്നൂർ റൂട്ടിൽ പഴശ്ശി സ്കൂളിനടുത്താണ് അപകടം. പഴശ്ശി വെസ്റ്റ് യുപി സ്കൂളിന്റെ ബസ്റ്റാണ് അപകടത്തിൽ പെട്ടത്. മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനെ മറികടക്കാൻ ശ്രമിക്കവെ,കാറിൽ ഇടിച്ച ബസ് വിദ്യാർത്ഥികളെ എടുക്കാൻ പോവുകയായിരുന്ന സ്കൂൾ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് വയലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവറും, ആയയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഹൈവെ പോലീസും, മട്ടന്നൂർ പോലീസും സ്ഥലത്ത് എത്തി.അപകട മറിഞ്ഞ് വൻ ജനക്കൂട്ടം സ്ഥലത്തേക്ക് ഒഴുകിഎത്തി. ബസിന്റെ അമിത വേഗതയാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!