പഴയങ്ങാടി ജ്വല്ലറി മോഷണം: പ്രദേശവാസികളായ രണ്ട് യുവാക്കള്‍ നിരീക്ഷണത്തില്‍

പട്ടാപകൽ പഴയങ്ങാടി ടൗണിലെ അൽ ഫത്തീബി ജ്വല്ലറിയിൽ കവർച്ച നടത്തിയ കേസിൽ പോലീസിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചു. പ്രദേശവാസികളായ രണ്ട് യുവാക്കളുടെ സഹായത്തോടെ പ്രൊഫഷണൽ സംഘമാണ് കവർച്ച നടത്തിയതെന്ന് അന്വേക്ഷണ സംഘം കണ്ടെത്തി. ഇരുവരുടെയും ഫോൺ കോളുകൾ പരിശോധിച്ച് വരികയാണ്.ഈ യുവാക്കളുടെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക ചുറ്റുപാടുകളും അന്വേക്ഷണ സംഘം പരിശോധിക്കുന്നുണ്ട്.അതേ സമയം പഴയങ്ങാടി എസ്.ഐ.പി.എ. ബിനു മോഹനനും സംഘവും കാസർകോട് എത്തി ചില നിർണ്ണായക വിവരങ്ങൾ ശേഖരിച്ചു.നേരത്തെ സമാനമായ രീതിയിൽ ജ്വല്ലറി കവർച്ച നടത്തിയ സംഘത്തിലെ ചിലർ ജയിൽ മോചിതരായതിന്റെ അടിസ്ഥാനത്തിലാണ് എസ്.ഐയും സംഘവും കാസർകോട് എത്തിയത്. കാഞ്ഞങ്ങാട് രാജധാനി ജ്വല്ലറി കവർച്ച കേസിലെ പ്രതികളെ സംഘം ചോദ്യം ചെയ്തു.ഉപ്പള, ചെറുവത്തൂർ എന്നിവടങ്ങളിൽ സമാനമായ രീതിയിൽ കവർച്ചക്കിരയായ ജ്വല്ലറി ഉടമകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. പഴയങ്ങാടിയിലെ ജ്വല്ലറിയിൽ നിന്നും ലഭിച്ച വിരലടയാളവും കാസർകോട് ജില്ലയിലെ വിവിധ ജ്വല്ലറി കവർച്ച കേസിലെ പ്രതികളുടെ വിരലടയാളങ്ങളും പരിശോധിച്ചു പ്രദേശവാസികളുടെ സഹായത്തോടെ വിദഗ്ദ്ധ സംഘമാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തിയതോടെ കൊള്ളസംഘത്തെ എത്രയും പെട്ടെന്ന് പിടികൂടാൻ സാധിക്കുമെന്നാണ് ലഭിക്കുന്നു.

error: Content is protected !!