കൂത്തുപറമ്പില്‍ അനധികൃത കെട്ടിടം പൊളിച്ചു നീക്കി.

കൂത്തുപറമ്പ് പുറക്കളത്തെ സ്വകാര്യ കമ്പനിയുടെ പുറകിൽ അനധികൃതമായി നിർമിച്ച ഗോഡൌണ്‍ ബുധനാഴ്ച ഉച്ചക്ക് നഗരസഭാ അധികൃതർ പൊളിച്ചു നീക്കി. മഴക്കാലത്ത് ബിൽഡിങ്ങിനു മുകളിൽ നിന്നും വീഴുന്ന വെള്ളം സമീപത്തെ വീടിന് ഭീക്ഷണി ആയതോടെ വീട്ടുകാർ പരാതിയുമായി നഗരസഭാ അധികൃതരെ സമീപിക്കുകയായിരുന്നു ..
പരാതിയെ തുടർന്ന് രണ്ടു തവണ നഗരസഭാ അധികൃതർ ഉടമസ്ഥന് നോട്ടീസ് നൽകിയെങ്കിലും ഉടമസ്ഥന്റെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടായില്ല..
ഇതെ തുടർന്ന് മുനിസിപ്പൽ എഞ്ചിനിയർ ഇ.എന്‍ രവീന്ദ്രന്‍ മുനിസിപ്പൽ സെക്രട്ടറി കെ.കെ സജിത്ത് എന്നിവരുടെ നേതൃത്വത്തിൽ അനധികൃത കെട്ടിടം പൊളിച്ചു നീക്കുകയിരുന്നു

error: Content is protected !!